കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഫ്രാങ്ക് ദോവനും ക്ലബ് വിട്ടു

Newsroom

Updated on:

Picsart 24 05 31 14 10 37 381
Download the Fanport app now!
Appstore Badge
Google Play Badge 1

ഇവാൻ വുകമാനോവിചിന് പിന്നാലെ അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക് ദോവനും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഫ്രാങ്ക് ക്ലബ് വിടുന്നതായി ഇന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു. 2025വരെയുള്ള കരാർ അദ്ദേഹത്തിന് ക്ലബിൽ ഉണ്ടായിരുന്നു എങ്കിലും ഇവാൻ ക്ലബ് വിട്ടതിനാൽ അദ്ദേഹവും വിടുക ആയിരുന്നു. പുതിയ പരിശീലകൻ സ്റ്റാറേ അദ്ദേഹത്തിന്റെ സ്റ്റാഫുകളുമായാകും ക്ലബിലേക്ക് വരിക.

കേരള ബ്ലാസ്റ്റേഴ്സ് 211124

ഇവാൻ വിലക്ക് നേരിട്ട സമയത്ത് കേരളത്തിൽ നടന്ന സൂപ്പർ കപ്പിലും ഡ്യൂറണ്ട് കപ്പിലും ഐ എസ് എല്ലിലെ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് ഫ്രാങ്ക് ദോവൻ ആയിരുന്നു.

മുൻ ബെൽജിയൻ ദേശീയ ഫുട്ബോൾ താരമായ ഫ്രാങ്ക് ദോവൻ 2022 ഓഗസ്റ്റ് മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സംഘത്തിൽ ഉണ്ട്.

ബെൽജിയൻ ക്ലബായ ബീർസ്കോട്ടിൽ ആയിരുന്നു ഇതിനു മുമ്പ് നാലു വർഷമായി ഫ്രാങ്ക് പ്രവർത്തിച്ചിരുന്നത്. മുമ്പ് സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലിയുടെ യൂത്ത് ടീമിന്റെ പരിശീലകൻ ആയിട്ടുണ്ട്. ബെൽജിയൻ ക്ലബായ വെർസ്റ്റെലോക്ക് ആയി കളിച്ചിട്ടുള്ള അദ്ദേഹം അവരെ പരിശീലിപ്പിച്ചിട്ടുമുണ്ട്. ബെൽജിയൻ ക്ലബായ ഗെന്റിനായി ഫ്രാങ്ക് ദോവൻ ദീർഘകാലം കളിച്ചിട്ടുണ്ട്. 1991ൽ ആയിരുന്നു അദ്ദേഹം ബെൽജിയൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ചത്.

Story Highlights: Kerala Blasters’ Assistant Coach, Frank Dauwen left the club