“ഇന്ത്യൻ താരങ്ങളെ അപമാനിക്കാൻ ആയിരുന്നില്ല ഉദ്ദേശിച്ചത്” – ഫൗളർ

Newsroom

ഈസ്റ്റ് ബംഗാൾ പരിശീലകൻ റോബി ഫൗളറിന്റെ കഴിഞ്ഞ മത്സരത്തിനു ശേഷമുള്ള പ്രസ്താവന വലിയ വിവാദമായിരുന്നു. ഇന്ത്യൻ താരങ്ങൾ ഇതുവരെ പരിശീലനം കിട്ടാത്തവരെ പോലെയാണ് കളിക്കുന്നത് എന്നും ഇവരെ വെച്ച് കളിക്കുക പ്രയാസമാണ് എന്നും ഫൗളർ മുംബൈ സിറ്റിയോട് പരാജയപ്പെട്ട ശേഷം പറഞ്ഞിരുന്നു. എന്നാൽ താൻ ഇന്ത്യൻ താരങ്ങളെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് ഫൗളർ പറഞ്ഞു.

താൻ തന്റെ ടീമിലെ താരങ്ങളെ കുറിച്ചാണ് പറഞ്ഞത്. അവർക്ക് പരിശീലനം കിട്ടാത്തതിന്റെ പ്രശ്നം ഉണ്ട് എന്നും കൂടുതൽ നല്ല കോച്ചിങ് കിട്ടിയാലെ അവർ മെച്ചപ്പെടു എന്നുമാണ് താൻ ഉദ്ദേശിച്ചത് എന്ന് ഫൗളർ പറഞ്ഞു. ഇന്ത്യൻ താരങ്ങൾക്ക് എതിരെ തനിക്ക് യാതൊരു മുൻ വിധികളും ഇല്ല. ഇവിടെ നല്ല താരങ്ങൾ ഉണ്ട്. എന്നാൽ മെച്ചപ്പെട്ട പരിശീലനങ്ങൾ കിട്ടിയാൽ അവരുടെ മികവ് കൂടും അതിനാണ് താനും ശ്രമിക്കുന്നത് എന്ന് ഫൗളർ പറഞ്ഞു.