ഈസ്റ്റ് ബംഗാളിൽ എന്ത് ഫുട്ബോൾ കാണാൻ ആകും എന്ന് വ്യക്തമാക്കി റോബി ഫൗളർ

1602347839 Fowler
- Advertisement -

ഈസ്റ്റ് ബംഗാളിന്റെ പരിശീലകബായ ശേഷം ആദ്യമായി ലിവർപൂൾ ഇതിഹാസം റോബി ഫൗളർ മാധ്യമങ്ങളോട് സംസാരിച്ചു. ഈസ്റ്റ് ബംഗാളിന് വിജയങ്ങളും കിരീടങ്ങളും നേടിക്കൊടുക്കുക ആണ് ലക്ഷ്യം എന്ന് റോബി ഫൗളർ പറഞ്ഞു. ഈസ്റ്റ് ബംഗാൾ പൊസഷൻ ഫുട്ബോൾ ആയിരിക്കും കളിക്കുക. നല്ല ഫുട്ബോൾ കളിച്ചു തന്നെ വിജയിക്കുക എന്നതാണ് തന്റെ ഫിലോസഫി എന്നും ഫൗളർ പറഞ്ഞു.

തന്റെ മുൻ ക്ലബായ ബ്രിസ്ബെയ് റോറിൽ താൻ കളിപ്പിച്ച ഫുട്ബോൾ തന്നെ ആകും ഈസ്റ്റ് ബംഗാളിലും കാണുക. അവിടെ റോറിനെ ടേബിളിന്റെ താഴെ നിന്ന് മുന്നിലേക്ക് എത്തിക്കാൻ തനിക്ക് ആയിട്ടുണ്ട് എന്ന് ഫൗളർ പറഞ്ഞു. ഈസ്റ്റ് ബംഗാൾ ഈ ലീഗിൽ പുതിയ ക്ലബാണ്. എന്നാലും 100 വർഷത്തെ ചരിത്രം ഈ ക്ലബിനുണ്ട്. അതുകൊണ്ട് ഈ ക്ലബിന്റെ ആരാധകർക്ക് സന്തോഷം നൽകേണ്ടതുണ്ട് എന്നും ഫൗളർ പറഞ്ഞു. എല്ലാ താരങ്ങളും പ്രധാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement