ഫ്രാൻസിസ്കോ ഫെർണാണ്ടസ് ചെന്നൈയിൻ വിട്ടു

- Advertisement -

വിങ്ങർ ഫ്രാൻസിസ്കോ ഫെർണാണ്ടസുമായുള്ള കരാർ ചെന്നൈയിൻ എഫ് സി അവസാനിപ്പിച്ചു. അവസാന രണ്ടു സീസണുകളിലും ചെന്നൈയിൻ എഫ് സിയുടെ ഭാഗമായിരുന്നു ഫ്രാൻസിസ്കോ ഫെർണാണ്ടസ്. എന്നാൽ കഴിഞ്ഞ സീസണിൽ അധികം അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. ചെന്നൈയിൻ ചാമ്പ്യന്മാരായിരുന്നു 2017-18 സീസണിൽ17 കളികളിൽ ചെന്നൈയിനായി ഫെർണാണ്ടസ് ബൂട്ടു കെട്ടിയിരുന്നു. ഒരു ഗോളും ആ സീസണിൽ നേടിയിരുന്നു.

മുമ്പ് പൂനെ സിറ്റിക്കു വേണ്ടി കളിച്ച താരമായിരുന്നു. ഡെൽഹി ഡൈനാമോസിനു വേണ്ടിയും ഡെംപോയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ഇനി ഏതു ക്ലബിലേക്ക് താരം പോകും എന്നത് വ്യക്തമല്ല. ഐ എസ് എല്ലിൽ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുഹമ്മദ് റാഫി, റാഫേൽ അഗസ്റ്റോ, മെയിൽസൺ ആൽവേസ് തുടങ്ങി നിരവധി താരങ്ങളെ ചെന്നൈയിൻ ഈ സീസണിൽ റിലീസ് ചെയ്തിട്ടുണ്ട്.

Advertisement