അവസാനം അത് നടക്കുന്നു? അർജന്റീനൻ യുവ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിലേക്ക്

Newsroom

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അർജൻ്റീനിയൻ ഫോർവേഡ് ഫെലിപ്പെ പസഡോറിനെ സൈൻ ചെയ്യുന്നതിൽ വിജയിച്ചു എന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ ഏജൻസി അടക്കം ഈ സൂചനകൾ ആണ് നൽകുന്നത്. അവസാന രണ്ട് ആഴ്ചയോളമായി ബ്ലാസ്റ്റേഴ്സ് ഫെലിപ്പെയുമായി ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ വേതനത്തിന്റെ കാര്യത്തിൽ തീരുമാനമായിരുന്നില്ല. എന്നാൽ ഇപ്പോൾ കാര്യങ്ങൾ എല്ലാം ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.

ഫെലിപ്പെ പാസദോരെ കേരള ബ്ലാസ്റ്റേഴ്സ്
ഫെലിപ്പെ പാസദോരെ കേരള ബ്ലാസ്റ്റേഴ്സ്

അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തതയും ഔദ്യോഗിക പ്രഖ്യാപനങ്ങളും വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അർജൻ്റീനയിലെ റൊസാരിയോയിൽ ജനിച്ച ഫിലിപ്പെ പാസഡോർ, നിലവിൽ സാൻ അൻ്റോണിയോ ബുലോ ബുലോയ്‌ക്കായാണ് കളിക്കുന്നത്. ബൊളീവിയൻ ലീഗിൽ തൻ്റെ ഗോൾ സ്കോറിങ് മികവ് പുറത്തെടുത്താണ് 24 കാരനായ താരം ശ്രദ്ധേയനായത്. സാൻ അൻ്റോണിയോ ബുലോ ബുലോയ്‌ക്കൊപ്പമുള്ള സമയത്ത്, 34 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ പാസഡോർ നേടിയിട്ടുണ്ട്,

ദിമിത്രിയസ് ദയമന്റകോസ് ക്ലബ് വിട്ടത് മുതൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു സ്ട്രൈക്കർക്ക് ആയുള്ള അന്വേഷണത്തിലാണ്. ഈ സൈനിംഗ് നടക്കുകയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്സിന് വലിയ ഊർജ്ജം നൽകും.കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർ ഔദ്യോഗിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.