പ്രീസീസണായി എഫ് സി ഗോവ സ്പെയിനിൽ

- Advertisement -

പ്രീസീസൺ ഒരുക്കങ്ങൾക്കായി എഫ് സി ഗോവ സ്പെയിനിലേക്ക് യാത്രയായി. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന യാത്രയിൽ അഞ്ചോളം സൗഹൃദ മത്സരങ്ങളും എഫ് സി ഗോവ കളിക്കും. പുതിയ വിദേശ താരങ്ങളും ഒപ്പം റിസേർവ്സ് ടീമിലെ ഇന്ത്യൻ യുവതാരങ്ങളുമൊക്കെ ഗോവയ്ക്ക് ഒപ്പം സ്പെയിനിൽ ഉണ്ടാകും.

സ്പെയിനിലെ മൂർസിയയിൽ ആണ് ഗോവ ട്രെയിൻ ചെയ്യുക. അവിടെ എഫ് സി കാർടെഗേന, മൂർസിയ സി എഫ്, റയൽ മൂർസിയ എന്നീ ക്ലബുകൾക്ക് എതിരെ സൗഹൃദ മത്സരങ്ങൾ കളിക്കും. കഴിഞ്ഞ സീസണിലും സ്പെയിനിലായിരുന്നു ഗോവ ഒരുങ്ങിയിരുന്നത്. ലോകത്തെ മികച്ച ക്ലബുകൾ ഒക്കെ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് പ്രീസീസണായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നും അതിന്റെ ഗുണം ടീമുനുണ്ടാകും എന്നും ഗോവൻ കോച്ച് ലൊബേര പറഞ്ഞു.

Advertisement