എഫ് സി ഗോവ ഒരു സൂപ്പർ സൈനിംഗ് നടത്തുന്നു, സ്പെയിനിൽ നിന്ന് ഒരു വിങ്ങർ

Img 20220617 014934

എഫ് സി ഗോവ പുതിയ സീസണിലേക്കായി ഒരു വലിയ സൈനിംഗ് പൂർത്തിയാക്കി. സ്പാനിഷ് വിങ്ങറായ ഐകർ ഗുവറൊറ്റ്ക്സേന ആകും എഫ് സി ഗോവയിലേക്കെത്തുന്നത്. ഐകർ രണ്ടു വർഷത്തെ കരാറിൽ ആകും എഫ് സി ഗോവയിലേക്ക് എത്തുന്നത്. ലെഫ്റ്റ് വിങ്ങറ് ആയ ഗുവറൊക്സേന അറ്റാക്കിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. സ്പാനിഷ് സെക്കൻഡ് ഡിവിഷനിൽ നിന്നാണ് ഗുവറൊക്സേന ഇപ്പോൾ ഇന്ത്യയിലേക്ക് എത്തുന്നു.

അവസാനമായി ലോഗ്രോനസിലാണ് കളിച്ചത്. വെസ്റ്റേൺ യുണൈറ്റഡ്, വോളോസ്, മിറാണ്ടസ് എന്ന് തുടങ്ങി ഓസ്ട്രേലിയ, ഗ്രീസ്, സ്പാനിഷ് ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. മുന്നൂറിലധികം മത്സരങ്ങൾ താരം പ്രൊഫഷ കരിയറിൽ കളിച്ചിട്ടുണ്ട്. കാർലോസ് പെന പരിശീലകനായി എത്തിയ ശേഷമുള്ള ഗോവയുടെ ആദ്യ വിദേശ സൈനിങ് ആയിരിക്കും ഇത്.

Previous articleവിനീത് റായ് മുംബൈ സിറ്റിയിൽ സ്ഥിര കരാർ ഒപ്പുവെക്കും
Next articleചെൽസി പ്രതിരോധ ജോഡികളെ എത്തിക്കാൻ ആവുമെന്ന പ്രതീക്ഷയിൽ ബാഴ്‌സ