വീണ്ടും ഒരു വിദേശ അറ്റാക്കർ, മൊറോക്കോയുടെ സെയ്ദ് ഇനി എഫ് സി ഗോവയിൽ

Newsroom

മൊറോക്കൻ മിഡ്ഫീൽഡറായ സെയ്ദ് ക്രൗചിന്റെ സൈനിംഗ് എഫ് സി പൂർത്തിയാക്കി. താരവും ക്ലബുമായി സീസൺ അവസാനം വരെയുള്ള കരാറിൽ ഒപ്പുവെച്ചു. ഇപ്പോൾ ഗോവൻ നിരയിൽ ഉള്ള പലാങ്കയെ ലോണിൽ അയച്ചു കൊണ്ട് ആകും സെയ്ദിനെ ടീമിലേക്ക് ഉൾപ്പെടുത്തുക.

മൊറോക്കയ്ക്കായി ദേശീയ തലത്തിൽ കളിച്ചിട്ടുള്ള താരമാണ് ക്രൗച്. അറ്റാക്കിംഗ് മിഡ്ഫീൽഡറായ താരം അദ്ദേഹത്തിൽ സ്കില്ലുകളാൽ അറിയപ്പെട്ട താരമാണ്. മൊറോക്കൻ ക്ലബായ മൊഗ്രിബ് ടെറ്റോനിലാണ് ഇപ്പോൾ കളിക്കുന്നത്. 27കാരനായ താരം ലൊബേരയുടെ ഗോവൻ ആക്രമണത്തെ കൂടുതൽ കരുത്തുള്ളതാക്കും.