രണ്ട് തവണ ലീഡ് തുലച്ച് ഗോവ, ആദ്യ പാദ സെമിയിൽ മുംബൈ സിറ്റിയോട് സമനില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ എഫ് സി ഗോവയും മുംബൈ സിറ്റിയും ഒപ്പത്തിനൊപ്പം. ഇരു ടീമുകളും രണ്ടു ഗോൾ വീതം അടിച്ച് ആണ് ഇന്ന് കളി അവസാനിപ്പിച്ചത്. രണ്ട് തവണയാണ് എഫ് സി ഗോവ ഒന്ന് ലീഡ് കളഞ്ഞത്. കളി നന്നായി തുടങ്ങിയത് ഗോവ ആയിരുന്നു. ആദ്യ അവസരങ്ങൾ വന്നതും ഗോവയ്ക്ക് തന്നെ. ഇരുപതാം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് ഗോവ ലീഡ് എടുത്തത്.

പെനാൾട്ടി എടുത്ത ഇഗൊർ അംഗുളോയ്ക്ക് ഒട്ടും പിഴച്ചില്ല. ഈ ഗോളിന് പിന്നാലെ അറ്റാക്കിംഗിലേക്ക് തിരിഞ്ഞ മുംബൈ സിറ്റിക്ക് ഒഗ്ബെചെയിലൂടെ ഒരു മികച്ച അവസരം ലഭിച്ചു. എന്നാൽ ഒഗ്ബെചെയുടെ ഷോട്ട് അതിസമർത്ഥമായി ധീരജ് സിംഗ് തട്ടിയകറ്റി. എന്നാൽ 39ആം മിനുട്ടിലെ ബൗമസിന്റെ ഷോട്ട് തടയാൻ ധീരജിനായില്ല. ബൗമസിന്റെ ഗോളിൽ മുംബൈ സിറ്റി സമനില പിടിച്ചു. ഒഗ്ബെചെയിലൂടെ ലീഡ് എടുക്കാൻ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുംബൈ ശ്രമിച്ചു എങ്കിലും വീണ്ടും ധീരജ് ഗോവയുടെ രക്ഷക്ക് എത്തി.

രണ്ടാം പകുതിയിലും രണ്ട് ടീമുകളും ഒരുപോലെ അറ്റാക്ക് നടത്തി. 59ആം മിനുട്ടിൽ പിച്ചിന്റെ പകുതിക്ക് വെച്ച് പന്ത് സ്വീകരിച്ച് മുന്നേറിയ യുവതാരം സേവിയർ ഗാമ ഒറ്റയ്ക്ക് കുതിച്ച് കൊണ്ട് ഒരു ഇടം കാലൻ ഷോട്ടിലൂട്ദ് ഗോവയെ വീണ്ടും ലീഡിൽ എത്തിച്ചു. താരത്തിന്റെ കരിയറിലെ ആസ്റ്റ ഐ എസ് എൽ ഗോളായിരുന്നു ഇത്. പക്ഷെ ഈ ലീഡും നീണ്ടു നിന്നില്ല. രണ്ട് മിനുട്ടിനകം മൊർട്ടാഡ് ഫാളിലൂടെ മുംബൈ സിറ്റി വീണ്ടും സമനില പിടിച്ചു.

ഇതിനു ശേഷം രണ്ടു ടീമുകളും വിജയഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. നാളെ രണ്ടാം സെമിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മോഹൻ ബഗാനെ നേരിടും.