പുതിയ ഐ എസ് എൽ സീസണു മുമ്പായി എഫ് സി ഗോവ തങ്ങളുടെ പുതിയ ജേഴ്സി പുറത്തിറക്കി. കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന ജേഴ്സിയിൽ നിന്ന് വലിയ വ്യത്യാസമുള്ള ഡിസൈൻ ആണ് ഇത്തവണ ഗോവ പുറത്ത് ഇറക്കുന്നത്. തീർത്തും ഓറഞ്ച് നിറത്തിലാണ് ഗോവയുടെ പുതിയ ജേഴ്സി. ഇന്നലെ നടന്ന ചടങ്ങിൽ വിരാട് കോഹ്ലിയാണ് ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കിയത്. പ്രീസീസണിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് സീസണായി ഗംഭീരമായി ഒരുങ്ങുകയാണ് ഗോവ ഇപ്പോൾ.