സ്പാനിഷ് ക്ലബിൽ കളിച്ച ഇന്ത്യൻ താരത്തെ എഫ് സി ഗോവ സ്വന്തമാക്കി

20201003 171204
- Advertisement -

ഈ ട്രാൻസ്ഫർ മാർക്കറ്റിൽ മറ്റൊരു വലിയ ട്രാൻസ്ഫർ കൂടെ എഫ് സി ഗോവ പൂർത്തിയാക്കിയിരിക്കുകയാണ്. സ്പെയിനിൽ ഒക്കെ കളിച്ചിട്ടുള്ള ഇന്ത്യൻ യുവതാരം ഇഷാൻ പണ്ടിതയെ ആണ് ഗോഗ സ്വന്തമാക്കിയിരിക്കുന്നത്. 22കാരനുമായി എഫ് സി ഗോവ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. ബെംഗളൂരു സ്വദേശിയായ ഇഷാൻ അവസാനമായി സ്പാനിഷ് ക്ലബായ‌ ലോർകാ എഫ് സിക്കു വേണ്ടിയാണ് കളിച്ചത്.

നേരത്തെ സ്പാനിഷ് ക്ലബായ യു ഡി അൽമേരയ്ക്ക് വേണ്ടിയും അതിനു മുമ്പ് ലാലിഗയിൽ കളിച്ചിട്ടുള്ള സി ഡി ലെഗനെസിന്റെ യുവ ടീമിനൊപ്പവും ഇഷാൻ കളിച്ചിട്ടുണ്ട്. ഏറെകാലമായി ഇഷാനെ കുറിച്ച് കേൾക്കുന്ന ഇന്ത്യൻ ഫുട്ബോൾ നിരീക്ഷകർക്ക് താരത്തെ കളി നേരിട്ട് വിലയിരുത്താൻ ഉള്ള ഒരവസരം കൂടെയാകും ഈ നീക്കം.

Advertisement