ഐകർ ഗുവറൊറ്റ്ക്സേന എഫ് സി ഗോവ വിട്ടു

Newsroom

എഫ് സി ഗോവയുടെ സ്പാനിഷ് ഫോർവേഡായ ഐകർ ഗുവറൊറ്റ്ക്സേന ക്ലബ് വിട്ടു. താരം ഇന്ത്യയിലേക്ക് മടങ്ങി വരില്ല എന്ന് താരം തന്നെ ഇന്ന് ട്വിറ്ററിൽ കുറിച്ചു. ഐകറിന് ഒരു വർഷത്തെ കരാർ കൂടെ ക്ലബിൽ ബാക്കി ഉണ്ടായിരുന്നു. 30കാരൻ കഴിഞ്ഞ സീസണിൽ 20 മത്സരങ്ങൾ ഗോവക്ക് ആയി കളിക്കുകയും 11 ഗോളുകൾ നേടുകയും ചെയ്തിരുന്നു.

Picsart 23 07 07 11 44 14 806

ലെഫ്റ്റ് വിങ്ങറ് ആയിരുന്നു എങ്കിലും ഗുവറൊക്സേന അറ്റാക്കിൽ പല പൊസിഷനിലും ഗോവക്ക് ആയി ഇറങ്ങി. സ്പാനിഷ് സെക്കൻഡ് ഡിവിഷനിൽ നിന്നാണ് ഗുവറൊക്സേന ഇന്ത്യയിലേക്ക് എത്തിയത്. ഇതിനു മുമ്പ് ലോഗ്രോനസിലാണ് താരം കളിച്ചത്. വെസ്റ്റേൺ യുണൈറ്റഡ്, വോളോസ്, മിറാണ്ടസ് എന്ന് തുടങ്ങി ഓസ്ട്രേലിയ, ഗ്രീസ്, സ്പാനിഷ് ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. മുന്നൂറിലധികം മത്സരങ്ങൾ താരം പ്രൊഫഷണൽ കരിയറിൽ കളിച്ചിട്ടുണ്ട്.