മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷറ്റോരി ഇനി ഒമാൻ ചാമ്പ്യന്മാർക്ക് ഒപ്പം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഈൽകോ ഷറ്റോരിയെ ഒമാൻ ക്ലബായ അൽ സീബ് ഫസ്റ്റ് ടീം പരിശീലകനായി നിയമിച്ചു. 2019-20 സീസണിലെ ഒമാൻ ലീഗ് ചാമ്പ്യന്മാരാണ് അൽ സീബ്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഷറ്റോരി ഇതുവരെ ഒരു ഫുട്ബോൾ ക്ലബിനൊപ്പവും പ്രവർത്തിച്ചിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉള്ള സീസണിൽ ടീമിനെ പ്ലേ ഓഫിൽ എത്തിക്കാൻ ആയിരുന്നില്ല എങ്കിലും ക്ലബിന് മികച്ച ഫലങ്ങൾ നൽകാനും ടീമിനെ നല്ല അറ്റാക്കിങ് ഫുട്ബോൾ കളിപ്പിക്കാനും ഷറ്റോരിക്ക് ആയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിൽ എത്തും മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും ഐ എസ് എല്ലിൽ ഷറ്റോരി പരിശീലിപ്പിച്ചിരുന്നു. 49കാരനായ ഡച്ച് കാരം മുമ്പ് ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെയും യുണൈറ്റഡ് സ്പോർട്സിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഏഷ്യയിൽ നിരവധി ക്ലബുകളെ പരിശീലിപ്പിച്ച പരിചയസമ്പത്ത് തന്നെ അദ്ദേഹത്തിനുണ്ട്.