കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ മറ്റുള്ള ഐ എസ് എൽ ക്ലബുകൾ ഭയപ്പെടും എന്ന് പുതിയ പരിശീലകൻ ഷറ്റോരി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ അത്ര ആത്മാർത്ഥ ഉള്ളവരാണ് എന്ന് ഷറ്റോരി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ ഉണ്ടാകുന്ന അന്തരീക്ഷം എപ്പോഴും എല്ലാ ക്ലബുകളെയും പേടിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഈ ക്ലബിനെ രിശീലിപ്പിക്കാൻ കഴിയുന്നത് അനുഗ്രഹമാണെനന്നും അദ്ദേഹം പറഞ്ഞു. കേരളം ഫുട്ബോൾ ശ്വസിക്കുന്ന നാടാണ്, അത്തരമൊരു നാട്ടിലെ ടീമിനെ പരിശീലിപ്പിക്കാൻ കഴിയുന്നത് വലിയ കാര്യമാണ്. ആരാധകർ ഗ്യാലറിയിൽ എത്താത്ത നാട്ടിലും പരിശീലകനാവാനും വിജയിക്കാനും ഒക്കെ കഴിയും പക്ഷെ ഫുട്ബോൾ ആരാധകർക്ക് വേണ്ടിയുള്ള കളിയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു നാട്ടിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷം.
ഇവിടെ എല്ലാ മത്സരങ്ങൾ കാണാനും ആരാധാകർ എത്തുന്നത് ഈ നാട്ടിലെ ഫുട്ബോൾ സ്നേഹമാണ് വ്യക്തമാക്കുന്നത്. ഇവിടെ അണ്ടർ 17 ലോകകപ്പ് വന്നപ്പോൾ വരെ ഫുട്ബോൾ കാണാൻ ആൾക്കാർ ഉണ്ടായിരുന്നു. ഷറ്റോരി ഓർമ്മിപ്പിച്ചു. ഈ ആരാധകർക്ക് ആസ്വദിക്കാൻ പറ്റിയ ഫുട്ബോൾ ആയിരിക്കും തന്റെ ടീം കളിക്കുക എന്നും ഷറ്റോരി പറഞ്ഞു.