ആറാം വർഷവും എഡു ബേഡിയ എഫ് സി ഗോവയിൽ തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് സി ഗോവയുടെ ക്യാപ്റ്റൻ ആയ എഡു ബേഡിയ ക്ലബിൽ തുടരും. താരം ഒരു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. അവസാന അഞ്ച് വർഷമായി എഫ് സി ഗോവക്ക് ഒപ്പം ഉള്ള താരമാണ് എഡു ബേഡിയ. അവസാന രണ്ട് സീസണുകളിലായി ക്ലബിന്റെ ക്യാപ്റ്റനും ആണ് എഡു ബേഡിയ.

ഈ കഴിഞ്ഞ സീസണിൽ ആകെ 16 മത്സരങ്ങൾ ബേഡിയ ഐ എസ് എല്ലിൽ കളിച്ചിരുന്നു. എന്നാൽ ഒരു ഗോളും ഒരു അസിസ്റ്റും മാത്രമെ എഡു ബേഡിയക്ക് സംഭാവന ചെയ്യാൻ ആയുള്ളൂ. ഐ എസ് എല്ലിൽ ഇതുവരെ 87 മത്സരങ്ങൾ കളിച്ച ബേഡിയ 10 ഗോളും 13 അസിസ്റ്റും സ്വന്തം പേരി കുറിച്ചിട്ടുണ്ട്. ഗോവക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എൽ ഷീൽഡും നേടാനും ബേഡിയക്ക് ആയിട്ടുണ്ട്.
Edu Bedia During The Training Session At Fc Goa 4 1024x683
മുൻ ബാഴ്സലോണ ബി താരമായിരുന്നു എഡ്വാർഡോ ബേദിയ 2017ൽ ആയിരുന്നി എഫ് സി ഗോവയിൽ എത്തിയത്. എഡു ബേഡിയ ബാഴ്സലോണ ബി മധ്യനിരയിൽ നാൽപ്പതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഏഴു ഗോളുകളും ബാഴ്സലോണ ബിക്കു വേണ്ടി എഡു നേടിയിട്ടുണ്ട്. സ്പാനിഷ് സ്വദേശിയാണ്.

ലാലിഗയിലും ലാലിഗ രണ്ടാം ഡിവിഷനിലുമായി 150ൽ അധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട് 27കാരനായ എഡു. ഹെർക്കുലസ്, സറഗോസ എന്നീ ക്ലബുകൾക്കു വേണ്ടിയും കളിച്ചുട്ടുണ്ട്. സ്പാനിഷ് നാഷണൽ ടീമിനെ അണ്ടർ 20, അണ്ടർ 21 എന്നീ ടീമുകൾക്കായി പ്രതിനിധീകരിച്ചിട്ടുണ്ട്.