എഡു ബേഡിയ എഫ് സി ഗോവയിൽ തന്നെ

എഫ് സി ഗോവയുടെ ക്യാപ്റ്റൻ ആയ എഡു ബേഡിയ ക്ലബിൽ തുടരും. താരം ഒരു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. ഇന്ന് ഇത് എഫ് സി ഗോവ ഔദ്യോഗികമായി അറിയിച്ചു. അവസാന അഞ്ച് വർഷമായി എഫ് സി ഗോവക്ക് ഒപ്പം ഉള്ള താരമാണ് എഡു ബേഡിയ. അവസാന രണ്ട് സീസണുകളിലായി ക്ലബിന്റെ ക്യാപ്റ്റനും ആണ് എഡു ബേഡിയ.

ഈ കഴിഞ്ഞ സീസണിൽ ആകെ 16 മത്സരങ്ങൾ ബേഡിയ ഐ എസ് എല്ലിൽ കളിച്ചിരുന്നു. എന്നാൽ ഒരു ഗോളും ഒരു അസിസ്റ്റും മാത്രമെ എഡു ബേഡിയക്ക് സംഭാവന ചെയ്യാൻ ആയുള്ളൂ. ഐ എസ് എല്ലിൽ ഇതുവരെ 87 മത്സരങ്ങൾ കളിച്ച ബേഡിയ 10 ഗോളും 13 അസിസ്റ്റും സ്വന്തം പേരി കുറിച്ചിട്ടുണ്ട്. ഗോവക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എൽ ഷീൽഡും നേടാനും ബേഡിയക്ക് ആയിട്ടുണ്ട്.