ഈസ്റ്റ് ബംഗാളിന്റെ പുതിയ താരം ബ്രൈറ്റ് ഗോവയിൽ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈസ്റ്റ് ബംഗാളിന്റെ പുതിയ വിദേശ താരത്തിന്റെ സൈനിംഗ് ക്ലബ് പൂർത്തിയാക്കി. നൈജീരിയൻ യുവതാരം ബ്രൈറ്റ് എനോബകരെ ആണ് ഈസ്റ്റ് ബംഗാളിൽ കരാർ ഒപ്പുവെച്ചത്. താരം ഇമ്മ് ഗോവയിൽ എത്തി. ക്വാരന്റൈൻ കഴിഞ്ഞ ശേഷം മാത്രമെ ബ്രൈറ്റിന് ടീമിനൊപ്പം പരിശീലനം നടത്താൻ ആകു. താരത്തിന്റെ സൈനിംഗ് ഈസ്റ്റ് ബംഗാൾ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും.

സീസണിലെ ആദ്യ അഞ്ചു മത്സരങ്ങളിലും വിജയിക്കാൻ പോലും ആകാത്തതോടെയാണ് ഒരു അറ്റാക്കിംഗ് വിദേശ താരത്തെ തന്നെ സൈൻ ചെയ്യാൻ ഈസ്റ്റ് ബംഗാൾ തീരുമാനിച്ചത്. 22കാരനായ താരം നൈജീരിയയുടെ അണ്ടർ 23 ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രൈറ്റ്. അഞ്ചു വർഷത്തോളം വോൾവ്സിന്റെ സീനിയർ ടീമിനൊപ്പം താരം ഉണ്ടായിരുന്നു. ഇംഗ്ലണ്ടിൽ തന്നെ വീഗൻ അത്ലറ്റിക്കിന് വേണ്ടിയും ബ്രൈറ്റ് കളിച്ചു. അവസാനമായി ഗ്രീക്ക് ക്ലബായ എ ഇ കെ ഏതൻസിനായാണ് താരം കളിച്ചത്.