ക്ലൈറ്റൻ സിൽവയുടെ മാജിക്ക് ഫ്രീകിക്ക്, ഈസ്റ്റ് ബംഗാൾ ഹൈദരാബാദിനെ തോൽപ്പിച്ചു

Newsroom

ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഹൈദരാബാദിനെ തോൽപ്പിച്ചു. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ പിറന്ന ഗോളാണ് ഈസ്റ്റ് ബംഗാളിന് വിജയം നൽകിയത്. 1-1 സ്കോറിൽ അവസാനിക്കും എന്ന് കരുതിയ മത്സരത്തിൽ 91ആം മിനുട്ടിൽ ഒരു മനീഹ ഫ്രീകിക്കിലൂടെ ക്ലൈറ്റൺ സിൽവ ഈസ്റ്റ് ബംഗാളിന് വിജയം നൽകുകയായിരുന്നു‌.

ഈസ്റ്റ് ബംഗാൾ 23 09 30 22 10 53 061

ഇന്ന് മത്സരത്തിന്റെ ആദ്യ പത്തു മിനുട്ടിനിടയിൽ രണ്ടു ഗോളുകൾ വന്നു‌. എട്ടാം മിനുട്ടിൽ ഹിതേഷ് ശർമ്മയിലൂടെ ഹൈദരാബാദ് ആണ് ലീഡ് എടുത്തത്‌. പത്താം മിനുട്ടിൽ ക്ലൈറ്റൻ സിൽവയുടെ ഗോൾ ഈസ്റ്റ് ബംഗാളിന് സമനില നൽകി. ഇതിനു ശേഷം കൂടുതൽ അവസരങ്ങൾ ഈസ്റ്റ് ബംഗാൾ സൃഷ്ടിച്ചു എങ്കിലും വിജയ ഗോൾ വന്നില്ല. അപ്പോഴാണ് 90ആം മിനുട്ടിൽ ഒരു ഫ്രീകിക്ക് കിട്ടുന്നതും ക്ലൈറ്റൺ അത് ലക്ഷ്യത്തിൽ എത്തിക്കുന്നതും.

ഈസ്റ്റ് ബംഗാൾ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. ഹൈദരാബാദിന്റെ ആദ്യ മത്സരമായിരുന്നു ഇത്.