ഈസ്റ്റ് ബംഗാൾ പരിശീലകൻ റോബി ഫൗളറിന്റെ ഇന്നലത്തെ മത്സര ശേഷമുള്ള പ്രസ്ഥാവന വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഇന്നലെ മുംബൈ സിറ്റിയോട് തോറ്റതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പരാജയം എന്ന നിലയിൽ പതറുകയാണ് ഈസ്റ്റ് ബംഗാൾ. എന്നാൽ പരാജയത്തിന്റെ കുറ്റം ഇന്ത്യൻ താരങ്ങളുടെ മേലാണ് ഈസ്റ്റ് ബംഗാൾ പരിശീലകൻ റോബി ഫൗളർ ചുമത്തിയത്.
ഇന്ത്യൻ താരങ്ങളുടെ പ്രകടനം പരിതാപകരമാണെന്ന് പറഞ്ഞ റോബി ഫൗളർ ഇന്ത്യൻ താരങ്ങൾക്ക് അവരുടെ കരിയറിൽ ഫുട്ബോൾ പരിശീലനം തന്നെ കിട്ടിയിട്ടില്ല എന്ന് തോന്നുന്നു എന്നും പറഞ്ഞു. ഇവരെ പരിശീലിപ്പിച്ച് മെച്ചപ്പെടുത്താൻ ആണ് താൻ നോക്കുന്നത്. വർഷങ്ങളോളം പരിശീലനമേ ലഭിക്കാത്തത് പോലെയാണ് ഇന്ത്യൻ താരങ്ങൾ കളിക്കുന്നത് എന്നും ഫൗളർ പറഞ്ഞു. അവസരം കിട്ടുക ആണെങ്കിൽ ടീമിനെ മുഴുവൻ അഴിച്ചു പണിയാൻ താൻ ആഗ്രഹിക്കുന്നു. എന്നാൽ ഈ ടീം വെച്ച് തന്നെ താൻ കളിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഒരു പരിശീലകൻ സ്വന്തം താരങ്ങളെ ഇങ്ങനെ വിമർശിക്കുന്നത് ടീമിന് ദോഷം മാത്രമെ ചെയ്യു എന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.