ദിമിയുടെ ഗോളിൽ ഈസ്റ്റ് ബംഗാളിന് വിജയം

Newsroom

Picsart 24 12 21 23 27 16 279
Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്ത, ഡിസംബർ 21: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിൽ ഈസ്റ്റ് ബംഗാൾ എഫ്‌സി അവരുടെ മികച്ച ഫോം തുടർന്നു, വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ 1-0ന് അവർ ഇന്ന് വിജയിച്ചു. ഡിമിട്രിയോസ് ഡയമൻ്റകോസിൻ്റെ ഒരൊറ്റ ഗോളിന് ആണ് റെഡ് & ഗോൾഡ്‌സിന്റെ വിജയം.

1000767410

ഈസ്റ്റ് ബംഗാളിന്റെ അവസാന അഞ്ച് മത്സരങ്ങളിലെ നാലാം ജയമാണ് ഇത്. അറുപതാം മിനിറ്റിൽ നന്ദകുമാറിന്റെ ക്രോസിൽ നിന്ന് ആണ് ഡിമിട്രിയോസ് ഡയമൻ്റകോസ് ഗോൾ നേടി അവരുടെ ജയം ഉറപ്പിച്ചത്

ഈ ജയത്തോടെ ഈസ്റ്റ് ബംഗാൾ പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് 13 പോയിന്റുമായി പത്താം സ്ഥാനത്ത് എത്തി.