മൂന്ന് ഇന്ത്യൻ താരങ്ങളുടെ സൈനിംഗ് കൂടെ ഈസ്റ്റ് ബംഗാൾ പ്രഖ്യാപിച്ചു

ഐ എസ് എൽ ക്ലബായ ഈസ്റ്റ് ബംഗാൾ പുതിയ മൂന്ന് സൈനിംഗ് കൂടെ പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഏറെ പരിചിതരായ നല്ല പരിചയ സമ്പത്തുള്ള മൂന്ന് താരങ്ങളാണ് ഈസ്റ്റ് ബംഗാളിൽ എത്തിയത്. സ്ട്രൈക്കറായ ബൽവന്ത് സിങ്, മധ്യനിര താരങ്ങളായ ലിങ്ദോഹ്, മുഹമ്മദ് റഫീക്ക് എന്നിവരാണ് ഈസ്റ്റ് ബംഗാളിൽ എത്തിയത്. മൂന്ന് താരങ്ങളും ഒരു വർഷത്തെ കരാറാണ് ഒപ്പുവെച്ചത്.

എ ടി കെ കൊൽക്കത്തയിൽ നിന്നാണ് ബൽവന്ത് ഈസ്റ്റ് ബംഗാളിൽ എത്തുന്നത്.കഴിഞ്ഞ സീസണിൽ ആകെ എട്ടു മത്സരങ്ങൾ മാത്രമെ ഇന്ത്യൻ സ്ട്രൈക്കർക്ക് കളിക്കാൻ ആയിട്ടുള്ളൂ. 33കാരനായ താരം അവസാന രണ്ടു സീസണിലും എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം തന്നെ ആയിരുന്നു കളിച്ചത്. ഐ എസ് എല്ലിൽ ഇതുവരെ 59 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റഫീഖ് മുംബൈ സിറ്റിയിൽ നിന്നാണ് ഈസ്റ്റ് ബംഗാളിൽ എത്തിയത്. മുമ്പ് 2014 മുതൽ 2018വരെ ഈസ്റ്റ് ബംഗാൾ താരമായിരുന്നു റഫീഖ്. ബെംഗളൂരു എഫ് സിയിൽ നിന്നാണ് ലിങ്ദോഹ് എത്തിയത്.

Previous articleടുവൻസബെയാണ് താരം, എമ്പപ്പയെയും നെയ്മറിനെയും കീശയിലാക്കിയ പ്രകടനം!!
Next articleചാമ്പ്യൻസ് ലീഗിൽ വീണ്ടും റെക്കോർഡുകൾ തിരുത്തി എഴുതി മെസ്സി!