കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രധാന സ്ട്രൈക്കർ ദിമിത്രിസ് ക്ലബിൽ കരാർ പുതുക്കി. താരം ഒരു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളടിച്ചത് ദിമി ആയിരുന്നു. ഐ എസ് എല്ലിൽ ഈ സീസണിൽ 21 മത്സരങ്ങൾ കളിച്ച ദിമി 10 ഗോളുകൾ നേടുകയും 3 അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തു.
ഗ്രീക്ക് താരമായ ദിമിത്രിയോ ദിയമന്തകോസ് ഹാജ്ദുക് സ്പ്ലിറ്റിൽ നിന്ന് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ദിമി, ലെസ്കോവിച്, ലൂണ എന്നിവർ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകും എന്ന് ഇതോടെ ഉറപ്പായി.
കഴിഞ്ഞ സീസണിൽ ഇസ്രായേൽ ക്ലബായ എഫ് സി അഷ്ദോദിലായിരുന്നു താരം ലോണിൽ കളിച്ചിരുന്നത്. മുമ്പ് ജർമ്മൻ ക്ലബുകളിലും ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിലും താരം കളിച്ചിട്ടുണ്ട്. ഗ്രീസ് ദേശീയ ടീമിനായി 2014ൽ അരങ്ങേറ്റം നടത്തിയ ദിമിത്ര്യോസ് അഞ്ച് മത്സരങ്ങൾ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.
ഇനിയും മിന്നിത്തിളങ്ങും 💎
The club is delighted to confirm that it has reached an agreement to extend @DiamantakosD’s contract till the end of the 2023-24 season! 🙌#Dimi2024 #KBFC #KeralaBlasters pic.twitter.com/by3Tv3RmBK
— Kerala Blasters FC (@KeralaBlasters) May 4, 2023