ദിമിക്ക് ഈസ്റ്റ് ബംഗാളിൽ വൻ വരവേൽപ്പ്, വിമാനത്താവളം ആരാധകരാൽ നിറഞ്ഞു

Newsroom

ഈസ്റ്റ് ബംഗാൾ താരമായി മാറിയ ദിമിത്രിയസ് ദിയമന്റകോസിന് കൊൽക്കത്തയിൽ വൻ സ്വീകരണം. ക്ലബിൽ കരാർ ഒപ്പുവെച്ച ശേഷം ഇന്ന് പുലർച്ചെയാണ് ദിമി ആദ്യമായി കൊൽക്കത്തയിൽ എത്തിയത്. ഇന്ന് വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വരെ വലച്ച രീതിയിൽ ഒരു ജനത്തിരക്കാണ് ദിമിയുടെ വരവിനൊപ്പം ഉണ്ടായത്.

ദിമി 24 07 21 10 34 49 068

ഉറക്ക് ഒഴിഞ്ഞ് നൂറുകണക്കിന് ഈസ്റ്റ് ബംഗാൾ ആരാധകർ കൊൽക്കത്തയിൽ എത്തി. അവർ ദിമിയെ മാലകളും ചാന്റുകളുമായി വരവേറ്റു. ദിമിയെ കാറിയ കയറ്റി എയർപ്പോട്ടിന് പുറത്തേക്ക് എത്തിക്കാൻ സുരക്ഷ ഉദ്യോഗസ്ഥരും ക്ലബ് അധികൃതരും ഏറെ പ്രയാസപ്പെട്ടു. ഈ വരവേൽപ്പ് കണ്ട് ദിമി വരെ ഞെട്ടി.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മുൻ സ്ട്രൈക്കറെ കഴിഞ്ഞ മാസമായിരുന്നു ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. ഒരു വർഷത്തെ കരാറിൽ ആണ് ദിമി കൊൽക്കത്തൻ ക്ലബിന്റെ ഭാഗമായത്.

ഈ കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ 13 ഗോളുകൾ അടിച്ച് ദിമി ബ്ലാസ്റ്റേഴ്സിന്റെയും ലീഗിലെയും ടോപ് സ്കോറർ ആയിരുന്നു.