പ്രീസീസൺ, ഡെൽഹി ഡൈനാമോസിന് രണ്ടാം മത്സരത്തിലും ജയമില്ല

- Advertisement -

പ്രീസീസണിലെ രണ്ടാം മത്സരത്തിലും ഡെൽഹി ഡൈനാമോസിന് ജയമില്ല‌. ഖത്തറിൽ പ്രീസീസൺ ടൂറിൽ ഉള്ള ഡെൽഹി ഇന്നലെ നടന്ന മത്സരത്തിൽ അൽ വക്ര ക്ലബിനോട് പരാജയപ്പെട്ടു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഡെൽഹിയുടെ തോൽവി. പ്രീസീസണിലെ ആദ്യ മത്സരത്തിൽ ഡെൽഹി അൽ ഷമൽ ക്ലബിനോട് സമനിലയും വഴങ്ങിയിരുന്നു. അന്ന് 1-1 എന്ന സ്കോറിനായിരുന്നു കളി അവസാനിച്ചത്.

പുതിയ പരിശീലകൻ ജോസഫ് ഗൊംബവിന്റെ കീഴിലെ ആദ്യ ജയത്തിനായി ഡെൽഹി ഇനിയും കാത്തിരിക്കേണ്ടി വരും.

Advertisement