അവസാന സ്ഥാനക്കാർ ബെംഗളൂരു എഫ് സിയെ നാണംകെടുത്തി

- Advertisement -

ഡെൽഹി ഡൈനാമോസിൻ അവസാനം സ്വന്തം ഗ്രൗണ്ടിൽ വിജയം. കരുത്തരായ ബെംഗളൂരു എഫ് സിയെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ഡെൽഹി ഡൈനാമോസ് പരാജയപ്പെടുത്തിയത്. ഡെൽഹിയുടെ സീസണിലെ രണ്ടാം ജയൻ മാത്രമാണിത്.

ഡൈനാമോസിനായി യുവ ഇന്ത്യൻ താരം ലാലിയൻസുവാള ചാങ്തേയാണ് നിർണായകമായ ആദ്യ ഗോൾ നേടിയത്. കളിയിൽ ഉടനീളം അവസരം തുലച്ചു കളയുന്നതിൽ മത്സരിച്ച ഡെൽഹി അറ്റാക്കിംഗ് താരങ്ങൾക്ക് രക്ഷകനായി അവസാന ചാങ്തെയുടെ ഫിനിഷ് എത്തുകയായിരുന്നു‌. 72ആം മിനുട്ടിൽ പ്രിതം കൊട്ടാലിന്റെ പാസിൽ നിന്നായിരുന്നു ചാങ്തെയുടെ ഫിനിഷ്.

കളിയുടെ അവസാന നിമിഷത്തിൽ പെനാൾട്ടിയിലൂടെ ആയിരുന്നു രണ്ടാമത്തെ ഗോൾ. ഗുയോൺ ഫെർണാണ്ടസാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

ബെംഗളൂരുവുമായി സീസൺ തുടക്കത്തിൽ ഏറ്റുമുട്ടിയപ്പോൾ 4-1 എന്ന വലിയ പരാജയം തന്നെ ഡെൽഹിക്ക് നേരിടേണ്ടി വന്നിരുന്നു‌. ഇന്ന് ജയിച്ചു എങ്കിലും ഡെൽഹി അവസാന സ്ഥാനത്ത് തന്നെ തുടരും. 10 മത്സരങ്ങളിൽ നിന്നായി ഏഴു പോയന്റ് മാത്രമെ ഡെൽഹിക്കുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement