റൈറ്റ് ബാക്കായ ദാവിന്ദർ സിംഗ് ഇനി ചെന്നൈയിനിൽ

Newsroom

പുതിയ ഐ എസ് എൽ സീസണ് മുന്നോടിയായി ചെന്നൈയിൻ ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കിയിരിക്കുകയാണ്. റൈറ്റ് ബാക്കായ ദാവിന്ദർ സിംഗ് ആണ് ചെന്നൈയിനിൽ എത്തുന്നത്. 25കാരനായ താരം മുംബൈ സിറ്റിക്ക് വേണ്ടിയായിരുന്നു അവസാന സീസണിൽ കളിച്ചിരുന്നത്. അവസാന മൂന്ന് സീസണിലും മുംബൈ സിറ്റിയുടെ താരമായിരുന്നു. എന്നാൽ മുംബൈ സിറ്റിയിൽ അധികം അവസരം താരത്തിന് ലഭിച്ചിരുന്നില്ല. പരിക്കും പലപ്പോഴും താരത്തിന് തിരിച്ചടിയായി.

പഞ്ചാബ് സ്വദേശിയായ ദാവിന്ദർ ദാൽബിർ ഫുട്ബോൾ അക്കാദമിയിലൂടെയാണ് വളർന്നു വന്നത്. ഇന്ത്യൻ അണ്ടർ 23 ടീമിനു വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. ചെന്നൈയിനിലൂടെ വീണ്ടും ദേശീയ ഫുട്ബോളിൽ സജീവമാകാൻ ആണ് താരം ഉദ്ദേശിക്കുന്നത്. ചെന്നൈയിനിൽ രണ്ടു വർഷത്തെ കരാറാണ് താരം ഒപ്പുവെച്ചത്.