ബെംഗളൂരു എഫ് സിയുടെ അറ്റാക്കിംഗ് താരം ഡാനിഷ് ഫാറൂഖിയുടെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. താരത്തെ സ്വന്തമാക്കാനായി കേരള ബ്ലാസ്റ്റേഴ്സ് 25 ലക്ഷം ട്രാൻസ്ഫർ തുകയായി നൽകി എന്ന് KhelNow റിപ്പോർട്ട് ചെയ്യുന്നു. വർഷം 90 ലക്ഷം ആകും ഫാറൂഖിയുടെ വേതനം. ഡാനിഷ് ഇന്ന് മുതൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം പരിശീലനം ആരംഭിക്കും.
2021ൽ ആയിരുന്നു ഡാനിഷ് റിയൽ കാശ്മീരിൽ നിന്ന് ബെംഗളൂരു എഫ് സിയിൽ എത്തിയത്. രണ്ട് സീസണികായി ബെംഗളൂരു എഫ് സിക്ക് ആയി 27 ഐ എസ് എൽ മത്സരങ്ങൾ കളിച്ച താരം നാലു ഗോളുകൾ നേടിയിട്ടുണ്ട്. രണ്ടസിസ്റ്റും താരം സംഭാവന ചെയ്തു.
ഡാനിഷ് ജമ്മു & കാശ്മീർ ബാങ്ക് ഫുട്ബോൾ അക്കാദമിക്ക് വേണ്ടി കളിച്ചു കൊണ്ടാണ് കരിയർ തുടങ്ങിയത്. അദ്ദേഹത്തിന്റെ അവിടുത്തെ പ്രകടനങ്ങൾ കണ്ടാണ് ഐ-ലീഗ് രണ്ടാം ഡിവിഷൻ ക്ലവായ ലോൺസ്റ്റാർ കശ്മീരിലേക്കു താരം എത്തുന്നത്. പിന്നീട് താരം റിയൽ കശ്മീരിലേക്കും നീങ്ങി.
ഐ-ലീഗിലെ മൂന്ന് സീസണുകളിലായി റിയൽ കാശ്മീരിനായി 48 മത്സരങ്ങളിൽ കളിച്ച ഫാറൂഖ് അക്കാലത്ത് ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റുകളും രജിസ്റ്റർ ചെയ്തു. ഫാറൂഖ് റിയൽ കശ്മീരിനൊപ്പം 2020 ഐഎഫ്‌എ ഷീൽഡ് കിരീടവും സെക്കൻഡ് ഡിവിഷൻ ഐ ലീഗും സ്വന്തമാക്കിയിട്ടുണ്ട്.
ഡാനിഷ് മാത്രം ആകില്ല കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ട്രാൻസ്ഫർ എന്നാണ് അറിയാൻ കഴിയുന്നത്. ഐ ലീഗിൽ നിന്ന് ഒരു ഡിഫൻഡറെ കൂടെ കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം സൈൻ ചെയ്യും.