ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ നൈജീരിയൻ ഫോർവേഡ് ഡാനിയൽ ചിമ ചുക്വു ചെന്നൈയിനായി കളിക്കും. താരത്തിന്റെ സൈനിംഗ് ഇന്ന് ചെന്നൈയിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിമക്ക് ഈ സീസൺ അവസാനം വരെ മാത്രമെ ജംഷദ്പൂരിൽ കരാർ ഉണ്ടായിരുന്നുള്ളൂ. താരത്തെ സ്വന്തമാക്കാൻ പല ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ചിമ ചെന്നൈയിൻ തിരഞ്ഞെടുക്കുക ആയിരുന്നു.
മുമ്പ് ജംഷദ്പൂർ ലീഗ് വിന്നർ ഷീൽഡ് ഉറപ്പാക്കുന്നതിൽ 33 കാരനായ നൈജീരിയൻ വലിയ പങ്കുവഹിച്ചിരുന്നു. ചിമ 6 ഗോളുകളും 1 അസിസ്റ്റും താരം ഈ സീസണിൽ നേടിയിരുന്നു. മുമ്പ് ഈസ്റ്റ് ബംഗാളിനായും കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ ആകെ 60 മത്സരങ്ങൾ കളിച്ചിട്ടുള്ള ചിമ 20 ഗോളുകളും 4 അസിസ്റ്റും നേടിയിട്ടുണ്ട്.
𝗔𝗩𝗔𝗥 𝗩𝗔𝗡𝗧𝗛𝗨𝗧𝗔𝗥 𝗡𝗨 𝗦𝗢𝗟𝗟𝗨 🔥
Welcome to your new home, Chima! 💙#AllInForChennaiyin #Chima2026 #WelcomeChima pic.twitter.com/K5wjPkGATX
— Chennaiyin F.C. (@ChennaiyinFC) June 9, 2024
മൂന്ന് തവണ നോർവീജിയൻ ഒന്നാം ഡിവിഷൻ ലീഗ് ജേതാവ് ആയ താരമാണ് ചിമ. ചിമ നോർവീജിയയിലെ വലിയ ക്ലബായ മോൾഡെയ്ക്ക് ഒപ്പമായിരുഞ്ഞ് നാല് ലീഗ് കിരീടങ്ങൾ നേടിയത്. ചൈനയിലും പോളണ്ടിലും എല്ലാം താരം മുമ്പ് കളിച്ചിട്ടുണ്ട്.