ക്രൊയേഷ്യൻ ദേശീയ ടീമിനായി കളിച്ച സെന്റർ ബാക്ക് ഇനി കേരള ബ്ലാസ്റ്റേഴ്സിൽ

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ അവസാന വിദേശ സൈനിംഗ് പൂർത്തിയാക്കി. ക്രൊയേഷൻ സെന്റർ ബാക്കായ മാർകോ ലെസ്കോവിച് ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. 30കാരനായ താരം ക്ലബിൽ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. ക്രൊയേഷ്യൻ ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരമാണ് ലെസ്കോവിച്. ക്രൊയേഷ്യയിലെ വലിയ ക്ലബായ ഡിനാമൊ സഗ്രബിന്റെ ഭാഗമായിരുന്നു. അടുത്തിടെ ലോണിൽ ലൊകമൊടീവിലും താരം കളിച്ചിരുന്നു.

ക്രൊയേഷ്യയെ അണ്ടർ 18 മുതൽ സീനിയർ തലം വരെ പ്രതിനിധീകരിച്ചു. 2014ൽ ആയിരുന്നു ദേശീയ സീനിയർ ടീമിനായുള്ള അരങ്ങേറ്റം. പക്ഷെ വളരെ കുറച്ചു മത്സരങ്ങളെ ദേശീയ ടീമിന്റെ ജേഴ്സിയിൽ കളിക്കാൻ ആയിരുന്നുള്ളൂ. സഗ്രബിനായി കളിക്കുന്ന കാലത്ത് അഞ്ചോളം കിരീടം താരം നേടിയിട്ടുണ്ട്. ലെസ്കോവിച് വരുന്ന ആഴ്ച ടീമിനൊപ്പം പ്രീസീസണായി ചേരും.