കോറോ എഫ് സി ഗോവയിൽ തന്നെ തുടരും, പുതിയ കരാർ ഒപ്പുവെക്കും

അവസാന മൂന്ന് സീസണുകളിലും എഫ് സി ഗോവയുടെ വിശ്വസ്തനായിരുന്ന സ്ട്രൈക്കർ കോറോ അടുത്ത സീസണിലും ഗോവയ്ക്ക് ഒപ്പം ഉണ്ടാകും. കോറോയും എഫ് സി ഗോവയും തമ്മിൽ കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. താരത്തെ ഐ എസ് എല്ലിലെ അവസാന സീസണായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ ഉണ്ട്. 37കാരനായ കോറോ ഈ വരുന്ന സീസൺ അവസാനത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ആണ് ഉദ്ദേശിക്കുന്നത്.

കോറോയെ മുംബൈ സിറ്റിയിൽ എത്തിക്കാൻ മുൻ ഗോവ പരിശീലകൻ സെർജിയോ ലൊബേര ശ്രമിക്കുന്നുണ്ട്. ആ ശ്രമം ഫലം കാണില്ല എന്ന എഫ് സി ഗോവയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഇതിനകം ഐ എസ് എല്ലിൽ ഗോവയ്ക്ക് വേണ്ടി 57 മത്സരങ്ങളിൽ നിന്ന് 48 ഗോളുകളും 16 അസിസ്റ്റും കോറോ സംഭാവന ചെയ്തിട്ടുണ്ട്. ഐ എസ് എല്ലിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ആണ് കോറോ‌.

Previous article“യൂറോപ്പിൽ കളിക്കണം എന്നത് തന്റെയും സ്വപ്നം, സഹൽ ജർമ്മനിയിൽ എത്തും”
Next article“ഫുട്ബോളും ജീവിതവും ഇനി ഒരിക്കലും പഴയതു പോലെ ആയിരിക്കില്ല” – മെസ്സി