ഹൈദരാബാദ് എഫ് സി ക്ലബ്ബുമായുള്ള കരാർ നിയമപരമായി അവസാനിപ്പിച്ചതായി ഹൈദരാബാദ് എഫ്‌സി ഹെഡ് കോച്ച് കോനോർ നെസ്റ്റർ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ക്ലബ് ഇപ്പോൾ കടന്നു പോകുന്ന പ്രതിസന്ധിയുടെ തുടർച്ചയായി വേണം നെസ്റ്ററിന്റെ രാജി കണക്കിലാക്കാൻ. ക്ലബിൽ തന്നെ പിന്തുണച്ച ആരാധകർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
“ഞാൻ ക്ലബിൽ ഉണ്ടായിരുന്ന കാലത്ത് പിന്തുണച്ച ആരാധക ഗ്രൂപ്പിനും എല്ലായ്‌പ്പോഴും മികച്ചത് നൽകിയ കളിക്കാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” നെസ്റ്റർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ എഴുതി. മനോലോ മാർക്വേസിന് പകരക്കാരനായി കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് നെസ്റ്റർ ക്ലബ്ബിൽ ചേർന്നത്.
നെസ്റ്ററിന്റെ ശിക്ഷണത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിന്റെ ആദ്യ പകുതി നിരാശാജനകമായിരുന്നു ഹൈദരാബാദിന്. 11 മത്സരങ്ങളിൽ ഒരു മത്സരം പോലും ജയിക്കാൻ അവർക്ക് ആയില്ല. നാലു സമനിലയും ഏഴ് പരാജയവുമാണ് അവരുടെ ഇതുവരെയുള്ള സമ്പാദ്യം.