ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ 1-0 ന് തോൽപ്പിച്ച് മുഹമ്മദൻ എസ്‌സി 2024-25 ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിലെ തങ്ങളുടെ കന്നി വിജയം നേടി. സന്ദർശകർക്ക് മൂന്ന് പോയിൻ്റ് ഉറപ്പാക്കി ലാൽറെംസംഗ ഫനായി നിർണായക ഗോൾ നേടി.

33-ാം മിനിറ്റിൽ അലക്സിസ് ഗോമസ് തൻ്റെ ഷോട്ട് പോസ്റ്റിൽ തട്ടിയതോടെ മുഹമ്മദൻ എസ്‌സി ലീഡിന് അടുത്ത് എത്തി. എന്നിരുന്നാലും, ആറ് മിനിറ്റിനുശേഷം അവർക്ക് ലക്ഷ്യം കാണാൻ ആയി. ലാൽറെംസംഗ ഫനായിയെ ഡിഫൻസിലെ കൺഫ്യൂഷൻ മുതലാക്കി ശാന്തമായി പന്ത് വലയിലേക്ക് സ്ലോട്ട് ചെയ്യുകയായിരുന്നു.
രണ്ടാം പകുതിയിൽ ചെന്നൈയിൻ എഫ്‌സി സമനില ഗോളിനായി ശ്രമം തുടർന്നു, പക്ഷേ ആന്ദ്രേ ചെർണിഷോവിൻ്റെ നേതൃത്വത്തിലുള്ള മുഹമ്മദൻ എസ്സിയുടെ പ്രതിരോധം ഉറച്ചുനിന്നു.