മുംബൈ സിറ്റിയെ തകർത്ത് ചെന്നൈയിൻ എഫ്സി പ്ലേ ഓഫിലേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫിൽ കടന്ന് ചെന്നൈയിൻ എഫ്സി. എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി എഫിസിയെ പരാജയപ്പെടുത്തിയാണ് ചെന്നൈയിൻ പ്ലേ ഓഫിൽ കടക്കുന്നത്. മുംബൈയുടെ മുൻ റൊമാനിയൻ താരം ലൂസിയൻ ഗോയിയാന്റെ ഗോളാണ് ചെന്നൈയിൻ എഫ്സിക്ക് ജയം നേടിക്കൊടുത്തത്. 83 ആം മിനുട്ടിൽ ഗോളിന് വഴിയൊരുക്കിയത് വാൽസ്കിസ് ആണ്. ചാങ്ങ്തെയെ വീഴ്ത്തിയതിന് സൗരവ് ദാസ് ചുവപ്പ് കണ്ട് പുറത്ത് പോയത് മുംബൈ സിറ്റി എഫ്സിക്ക് തിരിച്ചടിയായിരുന്നു.

ഐഎസ്എല്ലിൽ വമ്പൻ തിരിച്ച് വരവാണ് ചെന്നൈയിൻ എഫ്സി ഈ സീസണിൽ നടത്തിയത്. ആദ്യ ആറ് മത്സരങ്ങളിൽ വെറും ആറ് പോയന്റ് മാത്രം നേടിയ ചെന്നൈയിൻ എഫ്സി പിന്നീട് പരിശീലകൻ ഓവൻ കോയ്ലിന്റെ കീഴിൽ വമ്പൻ തിരിച്ച്ഛ് വരവാണ് നടത്തിയത്. 26 ഗോളടീച്ച് 23പോയന്റുമായി കുതിക്കുകയായിരുന്നു ചെന്നൈ.