കോണർ ഷീൽഡിന്റെ കരാർ ചെന്നൈയിൻ എഫ് സി പുതുക്കി

Newsroom

ചെന്നൈയിൻ എഫ് സി അവരുടെ വിദേശ താരം കോണർ ഷീൽഡിന്റെ കരാർ പുതുക്കി. 2025 വരെ ക്ലബ്ബിൽ നിലനിർത്തുന്ന കരാർ താരം ഒപ്പുവെച്ചതായി ചെന്നൈയിൻ എഫ്‌സി ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ചെന്നൈയിൻ 24 06 22 13 23 53 828

2023-ൽ മദർവെൽ എഫ്‌സിയിൽ നിന്ന് ആയിരുന്നു ഷീൽഡ്‌സ് ചെന്നൈയിനിൽ ചേർന്നറ്റ്ജ്. അതിനുശേഷം അദ്ദേഹം ടീമിനായി ആകെ 27 മത്സരങ്ങൾ കളിച്ചു, അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും നേടി.

സ്കോട്ട്ലൻഡിൽ നിന്നുള്ള 26 കാരനായ ഫോർവേഡ് ടീമിൻ്റെ മുൻനിരയുടെ അവിഭാജ്യ ഘടകമായി മാറുകയും നിരവധി അവസരങ്ങളിൽ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

“കോണർ ഷീൽഡ്‌സ് തുടരുന്നതിൽ അതിയായ സന്തോഷമുണ്ട്. കോണർ കഴിഞ്ഞ വർഷം ക്ലബ്ബിനായി നന്നായി കളിച്ചു, കോണർ തിരിച്ചെത്തുന്നതു ക്ലബ്ബിന് വലിയ വാർത്തയാണ്. ഗോൾ നേടാനും ഒരു ഗോൾ സൃഷ്ടിക്കാനും അവനു കഴിയും, അവനെ തിരികെ ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” കോയിൽ കരാർ നീട്ടിയതിനെ കുറിച്ച് പറഞ്ഞു.

Highlight: Chennaiyin FC extend contract of forward Connor Shields