ചെന്നൈയിന്റെ നാലു താരങ്ങൾ ക്ലബ് വിട്ടു

- Advertisement -

ചെന്നൈയിനൊപ്പം അവസാന സീസണിൽ ഉണ്ടായിരുന്ന നാലു താരങ്ങൾ ക്ലബ് വിട്ടതായി ചെന്നൈയിൻ എഫ് സി അറിയിച്ചു. ഡിഫൻഡർമാരായ തൊണ്ടൊമ്പ സിങ്, മസിഹ് സൈഗാനി, സൊഹ്മിൻലിയാന റാൾട്ടെ, ഗോൾ കീപ്പർ സഞ്ജിബൻ ഘോഷ് എന്നിവരാണ് ക്ലബ് വിട്ടത്. ഈ നാലു താരങ്ങളോടും അവരുടെ സേവനങ്ങൾക്ക് ചെന്നൈയിൻ നന്ദി അറിയിച്ചു.

അഫ്ഗാൻ താരമായ നസിഹ് സൈഗാനി കഴിഞ്ഞ സീസണിൽ ചെന്നൈയിന് വേണ്ടി 12 മത്സരങ്ങൾ കളിച്ചിരുന്നു. ഒരു ഗോളും നേടാൻ അദ്ദേഹത്തിനായിരുന്നു. തിങ്ഡൊമ്പ സിംഗ് 9 മത്സരങ്ങൾ മാത്രമെ കഴിഞ്ഞ സീസണിൽ ചെന്നൈയിനായി കളിച്ചിരുന്നുള്ളൂ. കാര്യമായി തിളങ്ങാൻ അദ്ദേഹത്തിനായിരുന്നില്ല. സഞ്ജിബൻ ഘോഷും റാൾട്ടെയും കഴിഞ്ഞ സീസണിൽ ഒരിക്കൾ പോലും ചെന്നൈയിന് വേണ്ടി കളത്തിൽ ഇറങ്ങിയിരുന്നില്ല.

Advertisement