ചെന്നൈയിനും ഗോവയും ഇന്ന് ഇറങ്ങും, ആര് വിജയിക്കും

Newsroom

Img 20220209 023459
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് വൈകുന്നേരം തിലക് മൈതാനത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 മത്സരത്തിൽ ചെന്നൈയിൻ എഫ്സി എഫ്സി ഗോവയെ നേരിടും. ചെന്നൈയിൻ അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരായ കളിയിൽ രണ്ട് ഗോളിന്റെ ലീഡ് എടുത്ത ശേഷം സമനില വഴങ്ങിയിരുന്നു. മറുവശത്ത് അവസാന മത്സരത്തിൽ എഫ് സി ഗോവ ഒഡീഷ എഫ്‌സിയോടും സമനില വഴങ്ങിയിരുന്നു.

മുൻ ചാമ്പ്യന്മാർ ആയ ചെന്നൈയിൻ അവസാന അഞ്ച് മത്സരങ്ങളിൽ ഒരു തവണ വിജയിക്കുകയും രണ്ട് തവണ തോൽക്കുകയും ബാക്കി ഒന്നിൽ സമനില വഴങ്ങുകയും ചെയ്തിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ് ഏക ജയം വന്നത്.

ഗോവ അവരുടെ അവസാന അഞ്ച് മത്സരങ്ങളിൽ ഒന്ന് പോലും വിജയിച്ചില്ല. രണ്ട് തവണ തോൽക്കുകയും ശേഷിക്കുന്ന മൂന്ന് അവസരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തു. ഇന്ന് രാത്രി 7.30നാണ് മത്സരം.