ബെംഗളൂരു എഫ് സിയെ ഐ എസ് എൽ ചാമ്പ്യൻസ് ആക്കിയ കാർലസ് കുവഡ്രറ്റ് ക്ലബിൽ തന്റെ കരാർ പുതുക്കി. ആൽബർട്ട് റോക്ക അരങ്ങൊഴിഞ്ഞതിനാൽ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു കാർലസ് ബെംഗളൂരു എഫ് സിയുടെ പരിശീലക ചുമതലയേറ്റെടുത്തത്. റോക്കയുടെ കീഴിൽ രണ്ടു വർഷം ബെംഗളൂരു എഫ് സിയുടെ അസിസ്റ്റന്റ് പരിശീലകനായിരുന്നു മുമ്പ് കാർലോസ്. ഇപ്പോൾ രണ്ട് വർഷത്തേക്കാണ് അദ്ദേഹം ബെംഗളൂരുവുമായി കരാർ പുതുക്കിയിരിക്കുന്നത്.
ബെംഗളൂരു എഫ് സിയിൽ കരാർ പുതുക്കുന്നതിൽ സന്തോഷമുണ്ടെന്ന് കാർലസ് പറഞ്ഞു. ബെംഗളൂരു എഫ് സിയുടെ മുന്നോട്ടുള്ള വളർച്ചയാണ് തന്റെ ദൗത്യം എന്ന് കാർലസ് പറഞ്ഞു. ഏഷ്യയിൽ വീണ്ടും മത്സരങ്ങൾക്ക് ഇറങ്ങുന്ന ബെംഗളൂരു എഫ് സി ഈ മികവ് ഏഷ്യയിൽ തുടരാൻ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു. ഈ ഐ എസ് എലിൽ എഫ് സി ഗോവയെ പരാജയപ്പെടുത്തി ആയിരുന്നു ബെംഗളൂരു എഫ് സി കിരീടം നേടിയത്.
കാർലസിന്റെ പ്രധാന പരിശീലകനായുള്ള ആദ്യ ദൗത്യമായിരുന്നു ബെംഗളൂരു എഫ് സി. മുമ്പ് ബാഴ്സലോണ ക്ലബിൽ പ്രവർത്തിച്ച പരിചയം കാർലസിനുണ്ട്. ആൽബർട്ട് റോക്കയോടൊപ്പം സൗദി അറേബ്യൻ ടീമിനൊപ്പവും എൽ സാൽവഡോറിനൊപ്പവും കാർലസ് ഉണ്ടായിരുന്നു.
Two more years of the Boss! #CarlesStays pic.twitter.com/iYePKDe7LP
— Bengaluru FC (@bengalurufc) May 8, 2019