ഐ എസ് എല്ലിൽ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടി ഇന്ത്യൻ താരങ്ങൾക്ക് ദോഷം ചെയ്യും എന്ന് ബെംഗളൂരു എഫ് സി പരിശീലകൻ കാർലെസ്. ഇന്ത്യൻ സൂപ്പർ ലീഗ് നല്ല ലീഗായി മാറുന്നത് ഇവിടെ ഇപ്പോഴും അഞ്ചു വിദേശ താരങ്ങൾ ഒരു ടീമിൽ കളിക്കുന്നത് കൊണ്ടാണ് എന്ന് കാർലെസ് പറയുന്നു. വിദേശ താരങ്ങളുടെ എണ്ണം കുറച്ചാൽ അത് ഇന്ത്യൻ താരങ്ങളുടെ മേൽ സമ്മർദ്ദം വർധിപ്പിക്കും എന്നും കാർലെസ് പറഞ്ഞു.
എന്നാൽ അധികൃതർ വിദേശ താരങ്ങളുടെ എണ്ണം കുറച്ചാൽ താൻ അത് അംഗീകരിക്കും. എന്നിട്ട് ഇന്ത്യൻ താരങ്ങളെ വളർത്തി കൊണ്ടു വരുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കും എന്നും കാർലെസ് പറഞ്ഞു. 2021-22 സീസൺ ഐ എസ് എൽ മുതൽ സ്റ്റാർടിംഗ് ഇലവനിൽ നാലു വിദേശ താരങ്ങളെ പാടുള്ളൂ എന്ന് നിയമം കൊണ്ടു വരാൻ ആണ് എ ഐ എഫ് എഫ് ഉദ്ദേശിക്കുന്നത്.