ഐഎസ്എൽ 2024-25 സീസണിലെ മോശം തുടക്കത്തിന് പിന്നാലെ ഈസ്റ്റ് ബംഗാൾ എഫ്‌സി അവരുടെ ഹെഡ് കോച്ച് കാർലെസ് ക്വഡ്രാറ്റിനെ പുറത്താക്കി. ടീം തുടർച്ചയായി അഞ്ച് തോൽവികൾ ഏറ്റുവാങ്ങിയത് ആണ് മാനേജ്മെന്റിനെ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിച്ചത്.

ഡുറാൻഡ് കപ്പ്, എഎഫ്‌സി ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരങ്ങളിലും ടീം മോശം പ്രകടനങ്ങൾ ആണ് നടത്തിയത്. സൂപ്പർ കപ്പ് കിരീടം ഈസ്റ്റ് ബംഗാളിന് നേടിക്കൊടുക്കാൻ കഡ്രാറ്റിനായിരുന്നു.
റിസർവ് ടീം കോച്ച് ബിനോ ജോർജ്ജ് ടീമിൻ്റെ ഇടക്കാല ചുമതല ഏറ്റെടുക്കും.