കമാരയ്ക്ക് പകരം നോർത്ത് ഈസ്റ്റ് ഒരു വിദേശ താരത്തെ സ്വന്തമാക്കും

Img 20220113 183610

ആഫ്രിക്കൻ നാഷൺസ് കപ്പ് കളിക്കാനായി പോയ കമാരയ്ക്ക് പകരം ഒരു വിദേശ താരത്തെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കും. 35കാരനായ സെനഗൽ ഡിഫൻഡർ സകറിയ ഡിയാലോ ആണ് കമാറയ്ക്ക് പകരം നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്. താരം ഉടൻ തന്നെ നോർത്ത് ഈസ്റ്റിന്റെ ബയോ ബബിളിൽ ജോയിൻ ചെയ്യും. ഫ്രാൻസിൽ ആണ് ഡിയാലോ ദീർഘകാലമായി ഫുട്ബോൾ കളിച്ചിരുന്നത്. ബ്രെസ്റ്റ് പോലുള്ള ഫ്രാൻസിലെ നല്ല ക്ലബുകൾക്കായി താരം കളിച്ചിട്ടുണ്ട്. താരം അമേരിക്കൻ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. അവസാനമായി കുവൈറ്റ് ക്ലബായ അൽ ശബാബിനായാണ് താരം കളിച്ചത്.

Previous articleഹാളണ്ട് വന്നാലും വേണ്ട എമ്പപ്പെ വന്നാലും വേണ്ട, ബാസ്ക് ആണെങ്കിൽ മാത്രം കളിച്ചാൽ മതി, അത്ലറ്റിക് ക്ലബിന്റെ വിചിത്ര ട്രാൻസ്ഫർ നയം
Next articleവീരോചിതം ഋഷഭ് പന്ത്, ഇന്ത്യയുടെ ലീഡ് 200 കടത്തി താരത്തിന്റെ അപരാജിത ശതകം