ഇന്ത്യൻ യുവതാരം ബോറിസ് ഇനി എഫ് സി ഗോവക്കായി കളിക്കും. ജംഷദ്പൂരുമായുള്ള് കരാർ അവസാനിപ്പിച്ച താരം എഫ് സി ഗോവയുമായി കരാർ ഒപ്പുവെച്ചു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ദീർഘകാല കരാർ ഒപ്പുവെച്ച ബോറിസ് ഇനി ജംഷദ്പൂർ സ്ക്വാഡിന്റെ ഭാഗമായിരിക്കും. 23കാരനായ താരം ഈ സീസണിൽ 20 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിരുന്നു. 2 ഗോളും ഒരു അസിസ്റ്റും സംഭാവന ചെയ്തു.
ബോറിസ് 2 വർഷം മുമ്പ് എ ടി കെയിൽ നിന്നായിരുന്നു ജംഷദ്പൂരിൽ എത്തിയത്. താരം അതിനു മുമ്പ് ഇന്ത്യൻ ആരോസിനൊപ്പവും ഉണ്ടായിരുന്നു.