ബോബ് മാർലിയുടെ ഓർമ്മയിൽ അയാക്സിന്റെ പുതിയ ജേഴ്സി

Newsroom

ഡച്ച് ക്ലബായ അയാക്സ് അവരുടെ തേർഡ് കിറ്റ് പുറത്തിറക്കി. പ്രശസ്ത ജമൈക്കൻ സംഗീതജ്ഞൻ ബോബ് മാർലിയുടെ ഓർമ്മയിൽ നിന്ന് പ്രചോദനം കൊണ്ടാണ് അയാക്സ് കിറ്റ് ഒരുക്കിയിരിക്കുന്നത്. ബോബ് മാർലിയുടെ ത്രീ ലിറ്റിൽ ബേർഡ്സ് അയാക്സ് ആരാധകർ അവരുടെ ആന്തം ആയാണ് കണക്കാക്കുന്നത്. ഈ പാട്ടിനും ബോബ് മാർലിക്കുമായുള്ള ട്രുബ്യൂട്ട് ആയാണ് അയാക്സ് പുതിയ ജേഴ്സി ഒരുക്കിയിരിക്കുന്നത്‌. കറുപ്പ് നിറത്തുൽ ഉള്ള ജേഴ്സിയിൽ മഞ്ഞയും പച്ചയും ചുവപ്പും നിറത്തിലുള്ള ഷേഡുകളും ഉണ്ട്. ജേഴ്സിയുടെ പിറകിൽ മൂന്ന് പക്ഷികളുടെ ചിത്രവും ഉണ്ട്. ജേഴ്സി ഒരുക്കിയിരിക്കുന്നത് അഡിഡാസാണ്. ജേഴ്സി ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്.

20210820 140533

20210820 140528

20210820 140527

20210820 140523