ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഗോവയ്ക്ക് എതിരെ, ജയിച്ചാൽ അഞ്ചാം സ്ഥാനത്ത്

Img 20210123 012818

ഐ എസ് എല്ലിൽ മികച്ച ഫോം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഇറങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയെ ആണ് നേരിടുന്നത്. അവസാന മൂന്ന് മത്സരങ്ങളിൽ ഏഴു പോയിന്റ് നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്നും വിജയം തന്നെ ആകും ലക്ഷ്യമിടുക. വിജയിച്ചാൽ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാൻ കിബു വികൂനയുടെ ടീമിനാകും. എന്നാൽ കാര്യങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമാകില്ല.

കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്ന ഗോളുകൾക്ക് തോൽപ്പിക്കാൻ ഗോവക്ക് ആയിരുന്നു. ഗോവയ്ക്ക് എതിരെ അത്ര നല്ല ഹെഡ് ടു ഹെഡ് റെക്കോർഡുമല്ല കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. ഇന്ന് ഫകുണ്ടോ പെരേര പരിക്ക് മാറി ടീമിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്‌. ജോർദൻ മറി ഗാരി ഹൂപ്പർ സഖ്യമാകും മുന്നിൽ ഇറങ്ങുക. രാഹുൽ കെ പിയും സഹലും ഒക്കെ ഇന്നും നല്ല പ്രകടനങ്ങൾ കാഴ്ചവെക്കും എന്നും കേരള ബ്ലാസ്റ്റേഴ്സ് വിശ്വസിക്കുന്നു‌

ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്‌.

Previous articleരണ്ടാം വിജയം, പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്
Next articleചെൽസിയുടെ യുവ സെന്റർ ബാക്ക് ഇനി മിലാനിൽ