കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പുതിയ ഹോം ഗ്രൗണ്ട് തീരുമാനമായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഏത് ഗ്രൗണ്ടായിരിക്കും ഹോം ഗ്രൗണ്ടായി സ്വീകരിക്കുക എന്ന് തീരുമാനം ആയി. ഇത്തവണത്തെ ഐ എസ് എൽ സീസൺ ഗോവയിൽ വെച്ച് നടക്കുമെന്ന് കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. കൊറണ ഉയർത്തുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് ആണ് ഒരൊറ്റ നഗരത്തിൽ ഐ എസ് എൽ നടത്താൻ ഇത്തവണ തീരുമാനിച്ചത്. ഗോവയിലെ തന്നെ മൂന്ന് സ്റ്റേഡിയങ്ങളാണ് ഐ എസ് എല്ലിന് വേദിയാകുന്നത്. അതിൽ ബാംബോലിം സ്റ്റേഡിയത്തിൽ ആകും കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഹോം മത്സരങ്ങൾ കളിക്കുക.

ഫതോർഡ് സ്റ്റേഡിയം, വാസ്കോ സ്റ്റേഡിയം, ബാംബോലിം സ്റ്റേഡിയം എന്നിവ ആണ് ഐ എസ് എല്ലിന് വേദിയാകുന്ന സ്റ്റേഡിയങ്ങൾ. ഫതോർഡ സ്റ്റേഡിയവും വാസ്കോ സ്റ്റേഡിയവും മൂന്ന് മൂന്ന് ടീമുകൾക്കും ബാംബോലിം സ്റ്റേഡിയം നാലു ടീമുകൾക്കും ഹോം ഗ്രൗണ്ടായി പ്രവർത്തിക്കും. ടീമുകളുടെ യാത്ര പരമാവധി കുറക്കാൻ ഇതുകൊണ്ട് സാധിക്കും എന്ന് ഐ എസ് എൽ അധികൃതർ പറയുന്നു.

ടീമുകളുടെ പരിശീലനത്തിനായി പത്ത് പരിശീലന ഗ്രൗണ്ടുകളും ഗോവ ഒരുക്കി നൽകുന്നുണ്ട്.

ഫതോർഡ സ്റ്റേഡിയം ; എഫ് സി ഗോവ, മോഹൻ ബഗാൻ, ബെംഗളൂരു എഫ് സി എന്നീ ടീമുകളുടെ ഹോം സ്റ്റേഡിയം ആകും.

ബാംബോലിം സ്റ്റേഡിയം; കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ, മുംബൈ സിറ്റി, ഒഡീഷ് എഫ് സി എന്നീ ടീമുകളുടെ ഹോം സ്റ്റേഡിയം ആകും.

വാസ്കോ സ്റ്റേഡിയം; ഹൈദരാബാദിൽ എഫ് സി, ജംഷദ്പൂർ എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളുടെ ഹോം സ്റ്റേഡിയം ആകും.