“കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിൽ എത്തിക്കൽ ആണ് ആദ്യ ലക്ഷ്യം”

കേരള ബ്ലാസ്റ്റേഴ്സിനെ ഈ വരുന്ന സീസണിൽ തന്നെ ഐ എസ് എൽ ചാമ്പ്യന്മാരാക്കുക പ്രയാസകരമായിരിക്കും എന്ന് പരിശീലകൻ കിബു വികൂന. ആദ്യ സീസണിലെ ലക്ഷ്യം പ്ലേ ഓഫ് ആയിരിക്കും എന്ന് വികൂന പറഞ്ഞു. ആദ്യ നാലിൽ ഫിനിഷ് ചെയ്ത് പ്ലേ ഓഫ് ഉറപ്പിക്കുക പോലും എളുപ്പമല്ല എന്നും അദ്ദേഹം പറഞ്ഞു.

അവസാന രണ്ടു സീസണുകളിൽ ഒമ്പതാം സ്ഥാനത്തും ഏഴാം സ്ഥാനത്തും ഫിനിഷ് ചെയ്ത് ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. അവരെ മികച്ച ടീമാക്കി മാറ്റൽ ആണ് ആദ്യ ലക്ഷ്യം. തന്റെ ടാക്ടിക്സിലേക്ക് കൊണ്ടു വന്നാൽ പിന്നെ കാര്യങ്ങൾ എളുപ്പമാകും എന്നും കിബു വികൂന പറയുന്നു. രണ്ട് വർഷത്തെ പദ്ധതിയാണ് കേരള ബ്ലാസ്റ്റേഴ്സിനായി താൻ ഒരുക്കിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

Previous articleഇന്ത്യൻ താരങ്ങളുടെ ശമ്പളം വെട്ടികുറക്കില്ലെന്ന് ബി.സി.സി.ഐ
Next articleഎഫ് സി ഗോവയുടെ ഒഫർ നിരസിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത് എന്ന് വികൂന