വിജയവും ഗോളും ഇല്ലാതെ കേരള ബ്ലസ്റ്റേഴ്സ്

ഒരു പ്രതീക്ഷയും സമ്മർദ്ദവും ഒന്നുമില്ലാതെ ഇറങ്ങിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് വിജയമില്ല. ഇന്ന് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. അഞ്ചു മാറ്റങ്ങളുമായാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. എന്നാൽ കളിയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ആദ്യ പകുതിയിൽ കാര്യമായ ഒരു അവസരം പോലും മത്സരത്തിൽ സൃഷ്ടിക്കാൻ കേരളത്തിനായില്ല.

രണ്ടാം പകുതിയിൽ രണ്ടു ടീമുകളും അവസരങ്ങൾ ഉണ്ടാക്കി. എന്നാൽ നോർത്ത് ഈസ്റ്റ് കീപ്പർ സുഭാഷിഷും കേരള ബ്ലാസ്റ്റേഴ്സ് കീപ്പർ ബിലാലും കളിയിൽ മികച്ചു നിന്നത് കൊണ് ഗോൾ വല കുലുങ്ങിയില്ല. ഇന്നും കൂടെ വിജയിക്കാൻ ആവാതെ ആയതോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയമില്ലാതെ പത്തു മത്സരങ്ങൾ പൂർത്തിയാക്കി. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവസാന നിമിഷങ്ങളിൽ റാഫിയെയും രാഹുലിനെയും ഇറക്കി നോക്കിയെങ്കിലും അതും ഫലം കണ്ടില്ല. ഇനി ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നുള്ളൂ.