“കേരള ബ്ലാസ്റ്റേഴ്സ് മുംബൈയെക്കാൾ മികച്ചു നിന്നു, ഒരു പോയന്റിൽ സന്തോഷം” – ഷറ്റോരി

- Advertisement -

ഇന്നലെ നടന്ന ഐ എസ് എല്ലിൽ മത്സരത്തിൽ മുംബൈ സിറ്റിക്ക് എതിരെ നേടിയ ഒരു പോയന്റിൽ സന്തോഷം മാത്രമെ ഉള്ളൂ എന്ന് പരിശീലകൻ ഷറ്റോരി. അവസാന ആറു മത്സരങ്ങളിലും വിജയിക്കാൻ ആവാതെ കേരള ബ്ലാസ്റ്റേഴ്സ് നിൽക്കുമ്പോൾ ആണ് ഷറ്റോരിയുടെ പ്രസ്താവന. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ആണ് മികച്ചു നിന്നത് എന്ന് ഷറ്റോരി പറഞ്ഞു. മുംബൈ സിറ്റിക്ക് ഒന്നോ രണ്ടോ അവസരങ്ങളെ സൃഷ്ടിക്കാൻ ആയുള്ളൂ എന്നും ഷറ്റോരി പറഞ്ഞു.

തന്റെ താരങ്ങളെ ഓർത്ത് തനിക്ക് അഭിമാനം മാത്രമേ ഉള്ളൂ. ടീമിൽ യുവതാരങ്ങളാണ് കൂടുതൽ. ഈ ടീമിന് വെച്ച് ഒരു പോയന്റ് തന്നെ നല്ലതാണെന്നും ഷറ്റോരി പറഞ്ഞു. തന്റെ ടാക്ടിക്സ് ഒക്കെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അറ്റാക്കിംഗിൽ കുറച്ച് പ്രശ്നങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട് എന്നും അതാണിപ്പോൾ പ്രശ്നമെന്നുൻ ഷറ്റോരി പറഞ്ഞു. തന്റെ യഥാർത്ഥ ടീം ഉണ്ടായിരുന്നു എങ്കിൽ ഫലം വേറെ ഒന്നായേനെ എന്നും കോച്ച് പറഞ്ഞു.,

Advertisement