ഹ്യൂമേട്ടന്റെ ഗോളിന് പ്രിതം കോട്ടാലിന്റെ മറുപടി

ഡെൽഹിയിൽ കേരള ബ്ലാസ്റ്റേഴ്സിന് മുന്നേറ്റത്തിന് ആദ്യ പകുതിയുടെ അവസാനത്തിൽ പ്രിതം കൊട്ടാലിന്റെ മറുപടി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും ഒരോ ഗോൾ വീതം നേടി നിൽക്കുകയായിരുന്നു. 12ആം മിനുറ്റിലാണ് ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്സിന് ലീഡ് നേടുക്കൊടുത്തത്. 44ആം മിനുട്ടിലാണ് പ്രിതം മറുപടി ഗോൾ നേടിയത്.

12ആം മിനുറ്റിൽ ഇടതു വിങ്ങിലൂടെ കറേജ് പെകൂസൺ നടത്തിയ മുന്നേറ്റത്തിനൊടുവിൽ കൊടുത്ത ക്രോസ് ഒരു ഡൈവിംഗ് ഫിനിഷിലൂടെ ഇയാൻ ഹ്യൂം വലയിൽ എത്തിച്ച് ആയിരുന്നു ബ്ലാസ്റ്റേഴ്സ് ഗോൾ. ഇയാൻ ഹ്യൂമിന്റെ സീസണിലെ ആദ്യ ഗോളാണിത്. ഐ എസ് എല്ലിൽ ഹ്യൂമിന്റെ 24ആം ഗോളും.

ഗോളിന് ശേഷം കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ബ്ലാസ്റ്റേഴ്സ് പന്ത് കൈയിൽ വെച്ച് മികച്ച ഫുട്ബോളാണ് ആദ്യ പകുതിയിൽ കാഴ്ചവെച്ചത്. പക്ഷെ 39ആം മിനുറ്റിൽ പരിക്കേറ്റ് ബെർബയെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായി. അതിനു ശേഷം ഹാഫ് ടൈമിന് തൊട്ടു മുന്നേ ഡെൽഹി സമനില നേടുകയായിരുന്നു.

Previous articleISL ൽ 50 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി സന്ദേശ് ജിങ്കൻ
Next articleവീണ്ടും ബെർബറ്റോവിന് പരിക്ക്