ബിലാൽ എത്തി!! ഐലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം

ഐലീഗിൽ ഈ കഴിഞ്ഞ സീസണിൽ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ബിലാൽ ഖാൻ ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം. ബിലാൽ ഖാനുമായി രണ്ട് വർഷത്തെ കരാർ കേരള ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചു. ഈ കഴിഞ്ഞ ഐലീഗിൽ റിയൽ കാശ്മീരി നിരയിൽ ഉണ്ടായിരുന്ന ബിലാൽ ഖാൻ അത്ഭുത പ്രകടനം തന്നെ ആയിരുന്നു കാഴ്ചവെച്ചത്. പൂനെ സിറ്റിറ്റുടെ താരമായ ബിലാൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു റിയൽ കാശ്മീരിൽ കളിച്ചത്. കേരളത്തിലേക്കുള്ള ബിലാൽ ഖാന്റെ രണ്ടാം വരവ് കൂടിയാണിത്. നേരത്തെ ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സിക്ക് വേണ്ടി ബിലാൽ ഖാൻ കളിച്ചിട്ടുണ്ട്.

25കാരനായ ബിലാൽ ഖാൻ മുംബൈ സ്വദേശിയാണ്. കഴിഞ്ഞ ഐലീഗിൽ കാശ്മീരിന്റെ എല്ലാ മത്സരങ്ങളിലും വല കാത്ത ബിലാൽ അതിനു മുമ്പുള്ള സീസണിൽ 13 മത്സരങ്ങളിൽ ബിലാൽ ഗോകുലത്തിന്റെ വലയും കാത്തിട്ടുണ്ട്. മുമ്പ് മുഹമ്മദൻ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകൾക്കായും ബിലാൽ ഖാൻ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഗോൾ കീപ്പറായ ശിബിൻ രാജിനെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരുന്നു.

Previous articleകവരത്തിയിൽ ആവേശമായി കെ ലീഗ് ഫുട്‌ബോൾ
Next articleറയൽ വിട്ട് സിദാന്റെ മകൻ, ഇനി റയൽ റേസിംഗ് ക്ലബ്ബിൽ