ബികാഷ് ജൈറുവും ഈസ്റ്റ് ബംഗാളിലേക്ക്

ഒരു മികച്ച സൈനിങ് കൂടെ ഈസ്റ്റ് ബംഗാൾ പൂർത്തിയാക്കുകയാണ്. ഐ എസ് എൽ ക്ലബായ ജംഷദ്പൂരിന്റെ മധ്യനിര താരം ബികാഷ് ജൈറു ആണ് ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നത്. താരവും ക്ലബുമായി കരാർ ധാരണയിലായതാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിങ്ങറായ ബികാഷ് ജൈറു ഈ സീസണിൽ ആകെ 9 മത്സരങ്ങളിൽ മാത്രമെ ജംഷദ്പൂരിനായി കളിച്ചിരുന്നുള്ളൂ. ഒരു വർഷത്തെ കരാറിൽ ആകും താരം ഒപ്പുവെക്കുക.

29കാരനായ ജൈറു മുമ്പും ഈസ്റ്റ് ബംഗാളിനായി കളിച്ചിട്ടുള്ള താരമാണ്. മുമ്പ് ഐ എസ് എല്ലിൽ
പൂനെ സിറ്റിക്കു വേണ്ടിയും ബികാഷ് കളിച്ചിട്ടുണ്ട്.

Previous articleശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ലെന്ന് ബി.സി.സി.ഐ
Next articleദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ സ്ഥിരം ഡയറക്ടറായി സ്മിത്തിന് നിയമനം